Fri. Dec 6th, 2019

Kshethranganam

Daily Updates

തിരുക്കടയൂര്‍ ശിവക്ഷേത്രം

നാഗപട്ടണം ജില്ലയിലെ (തമിഴ്‌നാട്‌) മയിലാടുതുറൈയില്‍നിന്ന്‌ കാരയ്‌ക്കല്‍ പോകുന്ന വഴിക്ക്‌ 27 കി.മീ. ദൂരത്തായി ഈ പുണ്യക്ഷേത്രം സ്‌ഥിതി ചെയ്യുന്നു. ബാലകനായ മാര്‍ക്കണ്ഡേയന്‍ തന്റെ ആയുസ്സ്‌ തീരുന്നദിനം തൃക്കടയൂര്‍ ക്ഷേത്രത്തിലെത്തി.
ശിവലിംഗത്തെ കെട്ടിപ്പിടിച്ച്‌ പഞ്ചാക്ഷരിമന്ത്രം ജപിച്ചുകൊണ്ടിരുന്നു. മാര്‍ക്കണ്ഡേയനെ കാലപുരിയിലേക്ക്‌ കൊണ്ടുപോകുവാന്‍ യമദേവനെത്തി. തന്റെ കൈയിലെ പാശംകൊണ്ട്‌ മാര്‍ക്കണ്ഡേയനേയും ശിവലിംഗത്തേയും വരിഞ്ഞുമുറുക്കി. അതിഘോരമായ ശബ്‌ദത്തോടുകൂടി ശിവലിംഗം പിളര്‍ന്നു.
സര്‍വ്വചരാചരങ്ങള്‍ക്കും നാഥനായ ശിവന്‍ അതീവ കോപത്തോടെ അട്ടഹാസത്തോടുകൂടി പ്രത്യക്ഷനായി. തന്റെ ഇടതുകാല്‍ കൊണ്ട്‌ ചവിട്ടി ത്രിശൂലത്തില്‍ യമനെ സംഹരിച്ചു.
അങ്ങനെ മാര്‍ക്കണ്ഡേയനെ രക്ഷിച്ചു. അദ്ദേഹം ചിരംജ്‌ജീവിയായി. ഇപ്പോഴും ശിവലിംഗത്തില്‍ ഒരു പിളര്‍ന്ന പാടും കയറുകൊണ്ട്‌ കെട്ടിയതിന്റെ വടുവും കാണാം എന്നത്‌ ശിവമഹിമ വിശ്വത്തോളം ഉയര്‍ത്തുന്നു.
അതുകൊണ്ടുതന്നെ തൃക്കടയൂര്‍ മഹാദേവനെ തൊഴുതാല്‍ യാതൊരുവിധത്തിലും മ്യുത്യുദോഷങ്ങളും അകാലമൃത്യുവും സംഭവിക്കുകയില്ല എന്നതാണ്‌ സത്യം. തമിഴ്‌നാട്ടില്‍ വ്യാപകമായ ‘അറുപതാം കല്യാണം’ എന്ന ചടങ്ങ്‌ തൃക്കടയൂര്‍ ക്ഷേത്രത്തില്‍ നടത്തിവരുന്നു.

ആദിദേവനാണ്‌ ശിവന്‍. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവന്‍ എന്ന അഗ്നിയും ശിവന്‍ തന്നെ. സര്‍വരോഗങ്ങള്‍ക്കും ഔഷധമായ വൈദ്യനാഥനും വിശ്വത്തിനെല്ലാം ഗുരുവായ ദക്ഷിണാമൂര്‍ത്തിയും വേദങ്ങള്‍പൂജിച്ച വേദാരണ്യനാഥനും സകല കലകളുടേയും ഈശ്വരനായ നടരാജപ്പെരുമാളും മൃത്യുവിനെ ഹനിച്ച്‌ ബാലകനായ മാര്‍ക്കണ്‌ഡേയനെ രക്ഷിച്ച മൃത്യുജ്‌ജയനും ശിവന്‍ തന്നെ. ഈ വിശ്വമെല്ലാം ശിവമയമാണ്‌. എല്ലാം ശിവമയം…………….

Leave a Reply

Your email address will not be published. Required fields are marked *

December 2019
M T W T F S S
« Nov    
 1
2345678
9101112131415
16171819202122
23242526272829
3031