Fri. Dec 6th, 2019

Kshethranganam

Daily Updates

ആയിരം വില്ലുകൾ കാവൽ നിൽക്കുന്ന കാവ്

ക്ഷേത്രാങ്കണം ക്ഷേത്രങ്ങളിലൂടെ…..48

ആയിരം വില്ലുകൾ കാവൽ നിൽക്കുന്ന കാവ്

ആയില്യാർ കാവ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇക്കരെ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് ആയില്യാർ കാവ്. ദക്ഷ പുത്രിയും, മഹാദേവ പത്നിയുമായ സതി ദേവന്റെ സമ്മതമില്ലാതെ ദക്ഷയാഗത്തിനായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ദേവിയുടെ സംരക്ഷണത്തിനായി മഹാദേവൻ കൂടെ ഭൂത ഗണങ്ങളെ അയച്ചു. ഭൂതഗണ സമേതയായ ദേവി യാഗത്തിനെത്തിച്ചേരുകയും ഭൂതഗണങ്ങൾ വില്ലുവച്ച് ഇന്നത്തെ ആയില്യാർ കാവിൽ വിശ്രമിച്ചു എന്നുമാണ് ഐതിഹ്യം.

ഇടവ മാസത്തിലെ ചോതി നാളിലും തൊട്ടു വരുന്ന മകം നാളിലും അർദ്ധരാത്രിയാണ് ഇവിടെ അതി നിഗൂഢമായ പൂജകൾ നടക്കുന്നത്. ശിവ ഭൂതഗണങ്ങൾക്കുള്ള അതി നിഗൂഢ പൂജ കളാണ് ഇവിടെ നടക്കുന്നതെന്ന് പറയപ്പെടുന്നു. പൂജ കഴിഞ്ഞ് അർദ്ധരാത്രിക്ക് ശേഷം പ്രസാദം വാങ്ങിക്കുന്ന സമയം മാത്രമേ ഇവിടെ ഭക്തജന പ്രവേശം അനുവദിച്ചിട്ടുള്ളൂ. വർഷത്തിൽ ഈ രണ്ടു നാളൊഴികെ ഒരിക്കലും ഈ കാവിനുളളിൽ മനുഷ്യർക്ക് പ്രവേശനമില്ല. അപ്പട എന്നാണ് ഇവിടുത്തെ പ്രസാദം അറിയപ്പെടുന്നത്. ഇത് അരിപ്പൊടി മഞ്ഞപ്പൊടി ശർക്കര എന്നിവ ചേർത്ത് വാഴയിലയിൽ വച്ച് കനലിൽ ചുട്ടെടുത്ത ശേഷം മന്ത്ര ശുദ്ധി വരുത്തി നിവേദിക്കുന്നു. ഇവിടെ നിന്നും ലഭിക്കുന്ന അപ്പട എന്ന പ്രസാദം കഴിക്കുന്ന ആചാരാനുഷ്ഠാന നിബദ്ധനായ ആൾക്ക് അതിന്റെ രുചി കയ്പായി അനുഭവപ്പെട്ടാൽ പാരമ്പര്യമായി അയാൾ ആർജിച്ച മന്ത്ര തന്ത്രാദി വിദ്യകളെല്ലാം അടുത്ത തലമുറക്ക് കൈമാറണമെന്നാണ് കാരണം അടുത്ത ഒരു വർഷം കൂടിയെ അയാൾ ജീവിക്കൂ എന്നാണ് വിശ്വാസം. ഭക്തർക്ക് ഇവിടെ അമ്പും വില്ലും സമർപ്പിക്കാവുന്നതാണ്.
ഏകദേശം അഞ്ചേക്കറോളം പരന്നു കിടക്കുന്ന നിബിഢ വനമാണ് ആയില്യാർകാവ്. ജൈവ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണിവിടം.

Leave a Reply

Your email address will not be published. Required fields are marked *

December 2019
M T W T F S S
« Nov    
 1
2345678
9101112131415
16171819202122
23242526272829
3031