Tue. Oct 15th, 2019

Kshethranganam

Daily Updates

ഒരുപിടിയവിലുമായ്

ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഞാൻ
വരികയായ് ദ്വാരക തേടി
ഗുരുവായൂർ കണ്ണനെ തേടി (ഒരുപിടി)

അഭിഷേകവേളയാണെങ്കിലും നീയപ്പോൾ
അടിയനുവേണ്ടി നട തുറന്നു
ആയിരം മണിയൊച്ച എതിരേറ്റു എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു (ഒരുപിടി…)

ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു
സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ
എന്തിനെൻ മെയ്യിൽ ‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ (ഒരുപിടി…)

എൻ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ
വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ
വിധിയോടൊളിച്ചു കളിച്ചവനേ
എന്റെ ദൈവം ഭവാനെന്റെ ദൈവം (ഒരുപിടി…)

Leave a Reply

Your email address will not be published. Required fields are marked *

October 2019
M T W T F S S
« Sep    
 123456
78910111213
14151617181920
21222324252627
28293031