Tue. Oct 15th, 2019

Kshethranganam

Daily Updates

കാർത്യയനി


*💫🙏കാർത്യയനി🙏💫*

*നവരാത്രിയുടെ ആറാം ദിവസമായ ഷഷ്ടി തിഥിയിൽ ദേവിയെ കാത്യായനിയായാണ് ആരാധിക്കുന്നത് .*

*’വിശുദ്ധിയിലേക്ക് അയനം  ചെയ്യുന്നവള്‍’ എന്നാണ് കാത്യായനിയുടെ അർഥം .*

*കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്‍റെ  മകനായിരുന്നു കാത്യൻ.*
*എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ തന്‍റെ  പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്.*

*അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു.*

*ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്‍റെ  മകളായ് ദേവി ജനിച്ചതിനാല്‍ കാർത്യായനി എന്നറിയപ്പെടുന്നു.*

*ദേവിയെ പൂജിക്കാന്‍ പ്രഥമ അവകാശം കാത്യായന മഹര്‍ഷിക്കായതുകൊണ്ട് ദേവി കാത്യായനീ എന്നറിയപ്പെടുന്നു എന്നും അഭിപ്രായം ഉണ്ട്.*

*സര്‍വ്വൈശ്വര്യദായികയാണ് കാത്യായനീ ദേവി.*

*ദ്വാപരയുഗത്തില്‍ കൃഷ്ണനെ വരനായി ലഭിക്കാന്‍ ഗോപികമാര്‍ കാത്യായനീ ദേവിയെയാണ് പൂജിച്ചത്*
*നവരാത്രിയില്‍ ആറാം ദിവസം ഷഷ്ഠിക്കു യോഗികളും ഉപാസകരും ആജ്ഞാചക്രത്തില്‍ ധ്യാനിക്കുന്നു.*
*അവിടെ ഉപാസകനെ അനുഗ്രഹിക്കുന്നതും ആദ്ധ്യാത്മിക അനുഭൂതികൊടുക്കുന്നതും കാത്യായനീ ദേവിയാണ്.*

*നവരാത്രിയില്‍ ആറാം ദിവസം ഭക്തര്‍ ചുവപ്പും വെളുപ്പും വസ്ത്രങ്ങള്‍ അണിഞ്ഞു ദേവിയെ ആരാധിക്കുന്നു.*
*ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ കാത്യായനീ ദേവി പ്രധാനം ചെയ്യുന്നു.*

*ത്രിനേത്രയും ചതുര്‍ഭുജയും ചന്ദ്രക്കല ശിരസ്സിൽ ചൂടിയവളുമാണ്  ദേവി. വലതുകൈകളിൽ  അഭയമുദ്രയും  വരമുദ്രയും. ഇടതുകൈകളില്‍ വാളും, താമരപൂവും.*

  *ദേവീപ്രീതിയാൽ  രോഗം, ദു:ഖം എന്നിവയെല്ലാം  അകന്നു ധനധാന്യ സമൃദ്ധിയുണ്ടാവും.*

  *ആറാം ദിന പൂജ കന്യകമാര്‍ക്കു വളരെ വിശേഷപ്പെട്ടതാണ്.*
*ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി.*

*അതിനാൽ കാത്യായനീ ദേവീ പ്രീതിയുടെ വ്യാഴപ്രീതിയും ലഭിക്കും.*

*ചുവന്ന പൂക്കളാണ് ദേവിക്ക് പ്രിയം.*

☀✨☀✨☀✨☀✨☀✨

*🍃കാമേശ്വരീം കുമുദമാലികമാലിനീം താം*
*കല്പം ദീനാർത്ഥമിദമാദകദൈവദാഖ്യാം* *കാർത്ത്യായനീം ദിവിചകന്യകുമാരികാം കാം*
*വന്ദേ തപോദനനിഭാം കടപുത്രികാം താം.🙏*

*🍃ഓം കാർത്ത്യായന്യൈ നമഃ.🙏*

*🍃”ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദൂലവരവാഹനാ*

*കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനീ”.🙏*

*✍🍃 ഓം നമഃ ശിവായ.🙏*

Leave a Reply

Your email address will not be published. Required fields are marked *

October 2019
M T W T F S S
« Sep    
 123456
78910111213
14151617181920
21222324252627
28293031