Tue. Sep 17th, 2019

Kshethranganam

Daily Updates

*തിരുവോണ തോണി*

💥💥💥💥💥💥💥💥💥💥💥

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ
ആറന്മുളയിൽ സ്ഥിതിചെയ്യുന്ന ആറന്മുള
ശ്രീ പാർത്ഥസാരഥിക്ഷേത്രവുമായി
ബന്ധപ്പെട്ടതാണ് തിരുവോണത്തോണി.
പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ
ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി
വിശ്വസിക്കുന്ന ദക്ഷിണ ഭാരതത്തിലെ
പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രം
ഏറ്റവും പുരാതനവും
പ്രസിദ്ധവുമായിട്ടുള്ളതാണ്.  ആറന്മുള
ദേശത്തുണ്ടായിരുന്ന കാട്ടൂർ മനയിലെ
കാരണവർ ചിങ്ങമാസത്തിലെ
തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിൽ
സദ്യ തയാറാക്കി എത്തിച്ചിരുന്നു. ഇങ്ങനെ
ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ
സദ്യ എത്തിച്ച വഞ്ചിയാണ് പിന്നീട്
പ്രസിദ്ധമായ തിരുവോണത്തോണിയായി
അറിയപ്പെട്ടത്.

ഐതിഹ്യം
ആറന്മുളയ്ക്കു കിഴക്കുള്ള കാട്ടൂർ ഗ്രാമത്തിൽ
മങ്ങാട്ടുമഠത്തിലെ ഭട്ടതിരി എല്ലാ
തിരുവോണനാളിലും വിഷ്ണുപൂജയുടെ
ഭാഗമായി ഒരു ബ്രാഹ്മണനു കാൽകഴുകിച്ചൂട്ട്
നടത്തിവന്നിരുന്നു. ഒരുവർഷം
ഊണുകഴിക്കാനായി ആരും എത്തിയില്ല.
വർഷങ്ങളായുള്ള തന്റെ വ്രതം മുടങ്ങുന്നതിൽ
ദു:ഖിതനായ ഭട്ടതിരി ആറന്മുളഭഗവാനെ
പ്രാർഥിച്ച് ഓണനാളിൽ ഉപവസിക്കാൻ
തീരുമാനിച്ചു. അപ്പോൾ തേജസ്വിയായ ഒരു
ബാലൻ ഭട്ടതിരിയുടെ ആതിഥ്യം
സ്വീകരിക്കാനെത്തി. അന്ന് കാൽ
കഴുകിച്ചൂട്ട് നടന്നതിനുശേഷം ബാലൻ
അദ്ദേഹത്തോട് ഇനിയുള്ള കാലം
ഓണത്തിനുള്ള വിഭവങ്ങൾ തയാറാക്കി
ആറന്മുളയിൽ എത്തിച്ചാൽ മതിയെന്നു
പറഞ്ഞാണ് പോയത്.

അന്നു രാത്രി സ്വപ്ന ദർശനത്തിൽ വന്നതു
സാക്ഷാൻ ആറന്മുളഭഗവാൻ
ആയിരുന്നുവെന്നു മനസ്സിലാക്കിയ മങ്ങാട്ടൂ
ഭട്ടതിരി പിറ്റേവർഷംമുതൽ
ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ ഒരു
തോണിയിൽ നിറച്ച് ഉത്രാടനാളിൽ
കാട്ടൂരിൽനിന്നു പുറപ്പെട്ട്
തിരുവോണപ്പുലർച്ചയിൽ ആറന്മുള
ക്ഷേത്രക്കടവിൽ എത്തിച്ചുതുടങ്ങി.
ഇങ്ങനെ വർഷങ്ങൾ കടന്നു പോകുകയും
അദ്ദേഹത്തിന്റെ പിൻ തലമുറകളും ഈ
ആചാരം ഭംഗിയായി നടത്തി
കൊണ്ടുപോന്നിരുന്നു. ഒരിക്കൽ
മലങ്കോവിന്മാർ എന്ന തസ്കരസംഘം
വഴിയിൽവച്ചു ആറന്മുളക്കു പുറപ്പെട്ട കാട്ടൂർ
ഭട്ടതിരിയെ തടഞ്ഞ്
തിരുവോണത്തോണിയെ ആക്രമിച്ചു. ഇത്
അറിഞ്ഞ് തിരുവോണ തോണിയുടെ
സംരക്ഷണാർഥം കരനാഥന്മാർ വലിയ
വള്ളങ്ങളിൽ സംഘമായെത്തി
കവർച്ചക്കാരെ തുരത്തി ഓടിച്ചു. പിന്നീടുള്ള
വർഷങ്ങളിൽ തോണിയുടെ സംരക്ഷണാർഥം,
കൂടുതൽപേർക്കു കയറാവുന്ന വള്ളങ്ങൾ
ഉണ്ടാക്കി തോണിയെ അനുധാവനം
ചെയ്തുപോന്നു.

          *കടപ്പാട്*

💥💥💥💥💥💥💥💥💥💥💥

Leave a Reply

Your email address will not be published. Required fields are marked *

September 2019
M T W T F S S
« Aug    
 1
2345678
9101112131415
16171819202122
23242526272829
30